Posts

Showing posts from May, 2010

Elephant brutally beated resulted loss to life and property in palakkad

Image
മദ്യപിച്ച പാപ്പാന്റെ മര്‍ദനം: ആനയിടഞ്ഞ് മതിലും പെട്ടിക്കടയും തകര്‍ത്തു Posted on: 21 May 2010 Mathrubhumi daily പാലക്കാട്: മദ്യപിച്ച രണ്ടാംപാപ്പാന്റെ മര്‍ദനത്തെത്തുടര്‍ന്ന് ഇടഞ്ഞ ആന വടക്കന്തറ കറുകോടിയില്‍ മൂന്ന് വീടിന്റെ മതില്‍ തകര്‍ത്തു. മറ്റൊരുവീടിന്റെ ഒരുഭാഗവും കടയും തകര്‍ത്തിട്ടുണ്ട്. അരമണിക്കൂറോളം പരിഭ്രാന്തിപരത്തിയ ആനയെ ഒടുവില്‍ പാപ്പാന്മാര്‍തന്നെ തളച്ചു. ചാലിശ്ശേരിയിലെ മുള്ളത്ത് ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. വ്യാഴാഴ്ച നാലിനാണ് സംഭവം. കറുകോടിയില്‍ ഉത്സവത്തിന് ബുധനാഴ്ചയാണ് ആനയെത്തിയത്. ഉത്സവംകഴിഞ്ഞ് വ്യാഴാഴ്ച മടങ്ങാനിരിക്കെ ജെയ്‌നിമേട് ഇ.എസ്.ഐ. ആസ്​പത്രിക്ക് പിറകില്‍ കാസിംകോളനിയില്‍ തളച്ചിരിക്കയായിരുന്നു. രണ്ടാംപാപ്പാന്‍ മദ്യപിച്ചശേഷം ആനയെ മര്‍ദിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ആന ഇടഞ്ഞോടി. കോളനിയിലെ ഇബ്രാഹിമിന്റെ വീടിന്റെ ഒരുഭാഗവും മതിലുമാണ് ആദ്യം തകര്‍ത്തത്. സമീപത്തെ അത്തീക്കിന്റെ വീടിനുമുന്നിലെ പെട്ടിക്കട, മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന നാല് സൈക്കിളുകള്‍, സുലൈമാന്റെ വീടിന്റെ മതില്‍ എന്നിവയും തകര്‍ത്തു. പിന്നീട് ജെയ്‌നിമേട് മെയിന്റോഡിലെത്തിയ ആ...