കല്ലടിക്കോടെ ആനയുടെ ആക്രമണം: ആദിവാസി അമ്മയും, 8 വയസ്സുള്ള മകളും കൊല്ലപ്പെട്ടു.
പ്രസിദ്ധീകരണത്തിന് നല്‍കിയത്. (30.10.2010) കല്ലടിക്കോടെ ആനയുടെ ആക്രമണം നടന്ന സ്ഥലവും മറ്റും ഇന്ന് സന്നര്ശിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബാങ്ങങ്ങളെയും സന്നര്‍ശിച്ചു ഇന്ന് രാവിലെ നടന്ന അപകടത്തെക്കുറിച്ച് മനസ്സിലാക്കി. ജനങ്ങളുടെ റോഡ് ഉപരോധം തീര്‍ക്കുന്നതിനു RDO വിനോട് വൈല്‍ഡ് ലൈഫ് പ്രൊട്ടെക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ - ന്യൂ ഡല്‍ഹിയുടെ ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാര തുക എത്തിക്കുക. ജന പങ്കാളിത്തത്തോടെ വന്യ ജീവി ശല്യമുള്ള പ്രദേശങ്ങളില്‍ പട്രോളിങ്ങും ആനകളെ വാസസ്ഥലങ്ങളില്‍ നിന്നും അകറുന്നതിനുള്ള നടപടി തുടങ്ങുക. വന സംരക്ഷണ സമിതി ഉണ്ടെങ്കില്‍ അവരുടെ സഹായവും തേടാവുന്നതാണ്. ആനകള്‍ എന്തുകൊണ്ട് ഇ പ്രദേശത്ത് മാത്രം നില്‍ക്കുന്നു, ആക്രമണം നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ വസ്തുനിഷ്ടമായി പഠിക്കുക സ്ഥിരം പ്രശനമുള്ള സ്ഥലവാസികള്‍ക്ക് മാറ്റിപ്പാര്‍പ്പിക്കള്‍ ഉള്‍പ്പടെയുള്ള ആശ്വാസ പദ്ധതികള്‍ ആരായുക. താല്‍ക്കാലിക പ്രശ്ന പരിഹാര മാര്‍ഗമായി ആനകളുടെ വരവു തടുക്കുന്നതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പില്‍ വരുത്തുക. (ട്രെന്...