വെള്ളാരംകടവ് മലയോരത്ത് വീണ്ടും കാട്ടാനസംഘമെത്തി

വെള്ളാരംകടവ് മലയോരത്ത് വീണ്ടും കാട്ടാനസംഘമെത്തി

Mathrubhumi Posted on: 13 Sep 2010



കൊല്ലങ്കോട്: മുതലമട പഞ്ചായത്തിലെ മലയോരപ്രദേശമായ വെള്ളാരംകടവ് ഭാഗത്ത് രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം വീണ്ടും കാട്ടാനസംഘമെത്തി. പറമ്പിക്കുളം വനത്തില്‍നിന്ന് രണ്ടുമാസംമുമ്പ് ഇറങ്ങിയതെന്നുസംശയിക്കുന്ന രണ്ട് വലിയആനകളും ഒരുകുട്ടിയും അടങ്ങുന്ന സംഘമാണ് ഞായറാഴ്ച രാവിലെമുതല്‍ വെള്ളാരംകടവ് താഴ്‌വരയില്‍ ചുറ്റിക്കറങ്ങുന്നത്.

ഇതിനിടെ മലയോരത്തെ വാഴത്തോട്ടങ്ങളില്‍ ആന നാശം വിതച്ചതായി സൂചനയുണ്ട്. കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രത്തില്‍ നിലയുറപ്പിച്ചതോടെ മലയോരപ്രദേശത്ത് ജനങ്ങള്‍ പേടിയിലാണ് കഴിയുന്നത്.

Comments

Popular posts from this blog

Save Nellimapathy by merging into Parambikulam Tiger Reserve

Status of Wild Elephants in southern India - News published by IANS

Elephant task force final report published