കാട്ടാനശല്യം: കരിവടത്ത് കൃഷി നശിച്ചു

Posted on: 07 Oct 2010



അഗളി: താവളത്തിന് സമീപം കരിവടത്ത് കാട്ടാനശല്യത്തെത്തുടര്‍ന്ന് വന്‍തോതില്‍ കൃഷി നശിച്ചു. കരിവടം സ്വദേശി കക്കിമൂപ്പന്റെ കൃഷിസ്ഥലത്താണ് നാശനഷ്ടമുണ്ടായിട്ടുള്ളത്.

ഇദ്ദേഹത്തിന്റെ 15 തെങ്ങിന്‍തൈ, 300 വാഴ, 250 മുകളില്‍ തൈ, അരയേക്കറോളം കരനെല്ല് എന്നിവയാണ് നശിപ്പിച്ചിട്ടുള്ളത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇവിടെ മാസങ്ങളായി തമ്പടിക്കുന്ന രണ്ട് കാട്ടാന പ്രദേശത്ത് കൃഷിനാശം വിതയ്ക്കുകയാണ്.

ഒരാഴ്ചമുമ്പ് അഞ്ചോളംപേരുടെ ഏക്കറുകണക്കിന് കൃഷി നശിച്ചിരുന്നു. കാട്ടാനശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്റെ നടപടിയൊന്നുമില്ലാത്തത് കര്‍ഷകരില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Comments

Popular posts from this blog

Save Nellimapathy by merging into Parambikulam Tiger Reserve

Status of Wild Elephants in southern India - News published by IANS

Elephant task force final report published