കല്ലടിക്കോടെ ആനയുടെ ആക്രമണം: ആദിവാസി അമ്മയും, 8 വയസ്സുള്ള മകളും കൊല്ലപ്പെട്ടു.


പ്രസിദ്ധീകരണത്തിന്
നല്‍കിയത്. (30.10.2010)
കല്ലടിക്കോടെ ആനയുടെ ആക്രമണം നടന്ന സ്ഥലവും മറ്റും ഇന്ന് സന്നര്ശിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബാങ്ങങ്ങളെയും സന്നര്‍ശിച്ചു ഇന്ന് രാവിലെ നടന്ന അപകടത്തെക്കുറിച്ച് മനസ്സിലാക്കി.
ജനങ്ങളുടെ റോഡ്‌ ഉപരോധം തീര്‍ക്കുന്നതിനു RDO വിനോട് വൈല്‍ഡ്‌ ലൈഫ് പ്രൊട്ടെക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ - ന്യൂ ഡല്‍ഹിയുടെ ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.
  1. ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാര തുക എത്തിക്കുക.
  2. ജന പങ്കാളിത്തത്തോടെ വന്യ ജീവി ശല്യമുള്ള പ്രദേശങ്ങളില്‍ പട്രോളിങ്ങും ആനകളെ വാസസ്ഥലങ്ങളില്‍ നിന്നും അകറുന്നതിനുള്ള നടപടി തുടങ്ങുക. വന സംരക്ഷണ സമിതി ഉണ്ടെങ്കില്‍ അവരുടെ സഹായവും തേടാവുന്നതാണ്.
  3. ആനകള്‍ എന്തുകൊണ്ട് ഇ പ്രദേശത്ത് മാത്രം നില്‍ക്കുന്നു, ആക്രമണം നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ വസ്തുനിഷ്ടമായി പഠിക്കുക
  4. സ്ഥിരം പ്രശനമുള്ള സ്ഥലവാസികള്‍ക്ക്‌ മാറ്റിപ്പാര്‍പ്പിക്കള്‍ ഉള്‍പ്പടെയുള്ള ആശ്വാസ പദ്ധതികള്‍ ആരായുക.
  5. താല്‍ക്കാലിക പ്രശ്ന പരിഹാര മാര്‍ഗമായി ആനകളുടെ വരവു തടുക്കുന്നതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പില്‍ വരുത്തുക. (ട്രെന്ച് , തുടങ്ങിയവ)
പൊതു ജന പ്രതിനിധികളുടെ മീറ്റിങ്ങിനു ശേഷം പാലക്കാട് ജില്ലാ കലക്ടര്‍ നമ്മുടെ 3, 4 നിര്‍ദ്ദേശങ്ങള്‍ ഒഴികെ മറ്റുള്ളവയും, അവയുടെ അടിയന്തിര പ്രവര്‍ത്തനങ്ങളും വാഗ്ദാനം നല്‍കി.
(കലക്ടര്‍ പറഞ്ഞ സൌരോര്‍ജ്ജ വേലി നമ്മള്‍ നിര്‍ദ്ദേശിക്കുന്നില്ല. കാരണം നമ്മുടെ അറിവില്‍ അതാണ്‌ യഥാര്‍ത്ഥ വില്ലന്‍. മറ്റു സ്ഥലങ്ങളില്‍ അത് നടപ്പില്‍ വരുത്തിയപ്പോള്‍ ഉണ്ടായ അസ്വസ്ഥതകളാണ് ആനയുടെ ഒരു പ്രകോപന കാരണമെന്ന് വിലയിരുത്താം. ലക്ഷങ്ങള്‍ മുടക്കി കൂടുതല്‍ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടാക്കെണ്ടല്ലോ!)

ഞങ്ങളുടെ പ്രായോഗിക നിര്‍ദേശങ്ങള്‍ അടങ്ങിയ പഠനവും റിപ്പോര്‍ട്ടും യുദ്ധകാല അടിസ്ഥാനത്തില്‍ സര്‍ക്കാരിനു സമര്‍പ്പിക്കുന്നതാണ്.

വിശ്വസ്തതയോടെ,
വൈല്‍ഡ്‌ ലൈഫ് പ്രൊട്ടെക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ

Comments

Popular posts from this blog

Save Nellimapathy by merging into Parambikulam Tiger Reserve

Status of Wild Elephants in southern India - News published by IANS

Elephant task force final report published